കനത്ത ചൂടുമൂലം സൂര്യാഘാത സാധ്യത പരിഗണിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ജീവഹാനി ഉള്‍പ്പെടെയുള്ള അത്യാഹിതം ഒഴിവാക്കുന്നതിന്  പ്രവൃത്തി സമയങ്ങളില്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കേണ്ടതാണെന്ന് മിഷന്‍ ഡയറക്ടര്‍ അറിയിച്ചു. ഏപ്രില്‍ 30 വരെ കാലയളവില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കണം. പ്രവൃത്തി സമയം രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ സമയങ്ങളില്‍ പുന ക്രമീകരിക്കണം. തൊഴിലാളികള്‍ക്ക് ആവശ്യമായ കുടിവെള്ളം, പ്രഥമ ശുശ്രൂഷാ ഉപകരണങ്ങള്‍ എന്നിവ ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.