ആലപ്പുഴ: ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങൾക്കുണ്ടാകുന്ന പരാതികളും ആക്ഷേപങ്ങളും മൊബൈൽ ഫോൺ മുഖാന്തരം അറിയിക്കുന്നതിനുള്ള സംവിധാനമായ സി-വിജിൽ ആപ്പ് സംബന്ധിച്ച് പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കായുള്ള ബോധവൽക്കരണ ക്ലാസ് ഇന്ന് (മാർച്ച് 22)ന് രാവിലെ 10.30നും 11.30നും ചേർത്തല എസ്.എൻ.എം ഗവ.ബോയ്‌സ് എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ എൽ.ആർ ഡപ്യൂട്ടി കളക്ടർ അറിയിച്ചു