ആലപ്പുഴ: പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കേ സർക്കാർ ഉദ്യോഗസ്ഥർ ഫെയ്സ്ബുക്ക്, വാട്സ്അപ്പ്, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയോ, മറ്റെതെങ്കിലും വിധത്തിലോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോട് അനുഭാവം പ്രകടിപ്പിച്ച് പോസ്റ്റുകളിടാനോ, ഷെയർ ചെയ്യാനോ പാടില്ല. നിർദ്ദേശം പാലിക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.