ജില്ലയിലെ പാലക്കാട്, ആലത്തൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു. പാലക്കാട് ലോകസഭാ മണ്ഡലത്തില്‍ ഒമ്പതും ആലത്തൂര്‍ മണ്ഡലത്തില്‍ ആറും സ്ഥാനാര്‍ത്ഥികളടങ്ങിയ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാലക്കാട് ലോകസഭാമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍, സി.പി.ഐ(എം) സ്ഥാനാര്‍ത്ഥി എം.ബി.രാജേഷ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.കെ.ശ്രീകണഠന്‍, ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹരി അരുമ്പില്‍ എന്നീ ദേശീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി തുളസീധരന്‍ പള്ളിക്കല്‍, സ്വതന്ത്രസ്ഥാനാര്‍ത്ഥികളായ സി.ചന്ദ്രന്‍, ബാലകൃഷ്ണന്‍, രാജേഷ് പാലോളം, രാജേഷ് എന്നിവരുടെ പട്ടികയാണ് അംഗീകരിച്ചത്.
ആലത്തൂര്‍ ലോകസഭാ മണ്ഡലത്തില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോ.ജയന്‍.സി.കുത്തന്നൂര്‍, സി.പി.ഐ(എം) സ്ഥാനാര്‍ത്ഥി ഡോ.പി.കെ.ബിജു, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് എന്നീ ദേശീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍, ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി ടി.വി.ബാബു, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ കൃഷ്ണന്‍കുട്ടി കുനിശ്ശേരി, അഡ്വ.പ്രതീപ്കുമാര്‍ പി.കെ എന്നിവരുടെ പട്ടികയും അംഗീകരിച്ചു.