ദേശീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടിയുടെ അംഗീകൃത ചിഹ്നവും സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്ക് അവര്‍ ആവശ്യപ്പെട്ടതു പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതുമായ ചിഹ്നമാണ് അനുവദിച്ചിരിക്കുന്നത്.
പാലക്കാട് ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളായ സി.കൃഷ്ണകുമാറിന് താമര, എം.ബി.രാജേഷിന് ചുറ്റിക അരിവാള്‍ നക്ഷത്രം, വി.കെ.ശ്രീകണഠന് കൈ, ഹരി അരുമ്പിലിന് ആന, തുളസീധരന്‍ പള്ളിക്കലിന് ഓട്ടോറിക്ഷ, സി.ചന്ദ്രന് ഗ്ലാസ് ടംബ്ലര്‍, ബാലകൃഷ്ണന് ടെലിവിഷന്‍, രാജേഷ് പാലോളത്തിന് ഡിഷ്ആന്റിന, രാജേഷിന് കപ്പും സോസറും ചിഹ്നങ്ങളാണ് അനുവദിച്ചിട്ടുള്ളത്.
ആലത്തൂര്‍ ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളായ ഡോ.ജയന്‍.സി.കുത്തന്നൂര്‍-ആന, ഡോ.പി.കെ.ബിജു-ചുറ്റിക അരിവാള്‍ നക്ഷത്രം, രമ്യ ഹരിദാസ്-കൈ, ടി.വി.ബാബു-കുടം, കൃഷ്ണന്‍കുട്ടി കുനിശ്ശേരി-ഏഴ് രശ്മികളോടുകൂടിയ പേനയുടെ നിബ്, അഡ്വ.പ്രതീപ്കുമാര്‍ പി.കെ-ഗ്ലാസ് ടംബ്ലര്‍ എന്നീ ചിഹ്നങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്.
ഏപ്രില്‍ അഞ്ചിന് നടന്ന സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഏഴും പാലക്കാട് മണ്ഡലത്തില്‍ പത്തും സ്ഥാനാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. പാലക്കാട് മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി എസ്.പി.അമീര്‍ അലി, ആലത്തൂര്‍ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി എ.കെ.ലോചനന്‍ എന്നിവരാണ് പത്രിക പിന്‍വലിച്ചത്. ഇതോടെ പാലക്കാട് ഒന്‍പതും ആലത്തൂരില്‍ ആറും സ്ഥാനാര്‍ത്ഥികളാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയിലുള്‍പ്പെട്ടത്