വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ 2019 ട്രോൾബാൻ കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലൈഫ് ഗാർഡായി നിയമിക്കുന്നതിന് അപേക്ഷ നൽകിയ, ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്ത, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ ജൂൺ ഒന്നിന് ഉച്ചയ്ക്ക് 2.30ന് മുമ്പ് അഭിമുഖത്തിനെത്തണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.