അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. കാലടി അദ്വൈതാശ്രമത്തിലെ മുതലക്കടവിലുള്ള ഓഡിറ്റോറിയത്തിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോൾ പരിപാടി ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: തുളസി യോഗത്തിൽ അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനും പ്രമുഖ യോഗ ആചാര്യനുമായ ടി.പി. ജോർജ്ജ് യോഗദിന സന്ദേശം നൽകി. കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വാലസ് പോൾ സ്വാഗതം പറഞ്ഞ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വത്സ സേവൂർ , ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി. അയ്യപ്പൻ, കാലടി ഫാർമേഴ്സ് സഹകരണ സംഘം പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ തുടങ്ങിയ പ്രശസ്ത വ്യക്തികൾ സംസാരിച്ചു. തുടർന്ന് യോഗ പരിപാടികളും ഉണ്ടായിരുന്നു.