കൊച്ചി: വേനൽക്കാലത്തെ സുഗമമായ കൃഷിക്കായി പാറക്കടവ് ബ്ലോക്കിൽ ചെക്ക് ഡാം ഒരുങ്ങുന്നു. വെള്ളത്തിന്റെ ദൗർലഭ്യം മൂലം കൃഷി മോശമായ സാഹചര്യത്തിൽ കർഷകരുടെ ആവശ്യം പരിഗണിച്ചാണ് ചെക്ക്ഡാം നിർമ്മിക്കുന്നത്. പുത്തൻതോട് – മാങ്ങാoമ്പിള്ളി തോടിന് കുറുകെ നിർമ്മിക്കുന്ന ഡാമിന് 25 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
നെടുമ്പാശ്ശേരി – ചെങ്ങമനാട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 100 ഏക്കർ പാടശേഖരമാണ് വേനൽ ക്കാലത്ത് വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങുന്നത്. ഇതിനൊരു പരിഹാരം കൂടിയാണ് ഡാം. നെൽകൃഷിയാണ് ഇവിടെ കൂടുതലുള്ളത്. വേനൽക്കാലത്തെ തോട്ടിലെ വെള്ളം വറ്റുന്നതാണ് വരൾച്ചക്ക് പ്രധാന കാരണം.

ഡാം കെട്ടി വെള്ളം തടഞ്ഞു നിർത്തിയാൽ ലിഫ്റ്റ് ഇറിഗേഷനിലൂടെ ഇത് കൃഷിഭൂമി കളിലേക്ക് എത്തിക്കാൻ കഴിയും. പ്രധാനമന്ത്രി കൃഷി സീഞ്ചായനീ യോജനാ പദ്ധതി പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്. മൂന്ന് ഷട്ടർ വച്ചാണ് ഡാം നിർമ്മിക്കുക. നാല് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും.
നിർമാണത്തിന്റെ ആദ്യപടിയായി തോട് ക്ലീനിംഗ് ആരംഭിച്ചു. പദ്ധതി യാഥാർത്ഥ്യമാകുന്ന തോടെ തരിശൂഭൂമിയിയിലെല്ലാം കൃഷി ചെയ്യാനാകും.

പാറക്കടവ് ബ്ലോക്കിൽ നിർമ്മിക്കുന്ന ചെക്ക് ഡാമിന്റെ നിർമ്മാണ പ്രവർത്തികളുടെ ആരംഭം.