സംസ്ഥാനത്ത് ആദ്യമായി ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ സംവിധാനവുമായി സുൽത്താൻ ബത്തേരി നഗരസഭ. ട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ ടൗണിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കാണ് ഡിജിറ്റൽ സ്റ്റിക്കർ വിതരണം ചെയ്തത്.

പദ്ധതിലൂടെ 625 ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിച്ചു. ടൗണിലെ 13 സ്റ്റാൻഡുകളിലായി 670 ഓട്ടോറിക്ഷകൾക്കാണ് ഹാൾട്ടിംഗ് നമ്പറുള്ളത്. ഡിജിറ്റൽ സ്റ്റിക്കർ അനുവദിക്കുന്നതിന്റെ ഭാഗമായി വാഹനത്തിന്റെ രേഖകൾ പരിശോധിച്ചതിൽ അപാകതയുള്ള ഓട്ടോറിക്ഷകൾക്ക് ഡിജിറ്റൽ സ്റ്റിക്കർ അനുവദിച്ചിട്ടില്ല. രേഖകൾ ശരിയാക്കുന്ന മുറയ്ക്ക് സ്റ്റിക്കർ അനുവദിക്കും. സ്റ്റിക്കർ പതിക്കാത്ത ഓട്ടോറിക്ഷകൾ സർവ്വീസ് നടത്താനും അനുവദിക്കുകയില്ല.

നഗരസഭ ചെയർമാൻ ടി.എൽ സാബു സ്റ്റിക്കർ വിതരണം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ജിഷ ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ സി.കെ സഹദേവൻ, എൽസി പൗലോസ്, ബാബു അബ്ദുൾ റഹ്മാൻ, പി.കെ സുമതി, എൻ.എം വിജയൻ, ഷെബീർ അഹമ്മദ്, നഗരസഭാ സെക്രട്ടറി അലി അസ്ഹർ, ജോയിന്റ് ആർ.ടി.ഒ കെ.കെ സരള, പോലീസ് സബ്ബ് ഇൻസ്‌പെക്ടർ ഇ അബ്ദള, ട്രാഫിക്ക് പോലീസ് ഇൻസ്‌പെടക്ടർ കെ.ടി ബേബി, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി പ്രകാശൻ, അനീഷ് ബി നായർ, ഉമ്മർ കുണ്ടാട്ടിൽ, ഇബ്രാഹിം തൈത്തോടി, പി.ജി സോമനാഥൻ, അബ്ബാസ് മീനങ്ങാടി തുടങ്ങിയവർ സംസാരിച്ചു.