സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സ്‌കൂൾ അവധി, ഇന്ധനക്ഷാമം, ആളുകളെ കാണാനില്ല തുടങ്ങിയ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ നിയമ പ്രകാരം കേസ്സെടുക്കും.