ഹോസ്ദുര്‍ഗ് താലൂക്കില്‍ 22 ഉം, വെള്ളരിക്കുണ്ട് താലൂക്കില്‍ 9 ഉം ക്യാമ്പുകള്‍ 
മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയിലെ 1169   കുടുംബങ്ങളിലെ 3882 പേരെ     31 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഹോസ്ദുര്‍ഗ് താലൂക്കില്‍ 22 ഉം വെള്ളരിക്കുണ്ട് താലൂക്കില്‍ ഒന്‍പതും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഹോസ്ദുര്‍ദഗ് താലൂക്കില്‍  കയ്യൂര്‍ വില്ലേജില്‍ നാലും ചെറുവത്തൂര്‍, നീലേശ്വരം,സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജുകളില്‍ മൂന്നു വീതവും പേരോല്‍, ക്ലായിക്കോട്, കാഞ്ഞങ്ങാട് വില്ലേജുകളില്‍ രണ്ടുവീതവും  പടന്ന, വലിയ പറമ്പ, അജാനൂര്‍ വില്ലേജുകളില്‍ ഒന്നും വീതവും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. വെള്ളരിക്കുണ്ട് താലൂക്കില്‍  പരപ്പ, കള്ളാര്‍ വില്ലേജുകളില്‍ രണ്ടു വീതവും പനത്തടി, മാലോത്ത്, ചിറ്റാരിക്കല്‍, കോടോത്ത്, വെസ്റ്റ് എളേരി  വില്ലേജുകളില്‍ ഒന്നു വീതവും ക്യാമ്പുകളുമാണ് പ്രവര്‍ത്തിക്കുന്നത്.