തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജിന്റെ വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് താൽക്കാലിക തസ്തികയിലേക്ക് 60 വയസിനു താഴെ പ്രായവും എട്ടാം ക്ലാസ്സും ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കാറ്ററിങ്/ ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റും അല്ലെങ്കിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് തസ്തികയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് ജൂൺ 18 രാവിലെ 10.30ന് കോളേജിൽ വാക് ഇൻ ഇന്റർവ്യു നടത്തും. താല്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം.