കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരത്തെ ഈവനിംഗ് ഡിഗ്രി കോഴ്സ് ഓഫീസിൽ സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകളുണ്ട്. അതാതു വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും, ഇവയിലേതെങ്കിലും ഒന്നിൽ പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ആതിന്റെ പകർപ്പുകളുമായി ജൂൺ 22 രാവിലെ 10ന് കോളേജിലെ ഈവനിംഗ് ഡിഗ്രി കോഴ്സ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://www.cet.ac.in, 0471-299391, 9447205324.