വയനാട്: രാഹുൽഗാന്ധി എം.പി ജില്ലയിലെ മഴക്കെടുതികൾ സംബന്ധിച്ച് ജില്ലാകളക്ടർ എ.ആർ അജയകുമാറുമായി ചർച്ച നടത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് കളക്ട്രേറ്റിലെത്തിയ അദ്ദേഹം ദുരന്തനിവാരണ പ്രവർത്തനങ്ങൾ, നാശനഷ്ടങ്ങൾ, ക്യാമ്പുകളുടെ സ്ഥിതിവിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഉരുൾപ്പൊട്ടലുണ്ടായ പുത്തുമലയും മേപ്പാടിയിലെ ക്യാമ്പു സന്ദർശിച്ച അദ്ദേഹം അവിടെങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച നിവേദനങ്ങളിലെ വിഷയങ്ങൾ ജില്ലാകളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്പെഷ്യൽ ഓഫീസർ യു.വി ജോസ്, എ.ഡി.എം കെ.അജീഷ്, സബ്കളക്ടർ എൻ.എസ്.കെ ഉമേഷ് എന്നിവരും പങ്കെടുത്തു.