മഴക്കെടുതിയില്‍ സകലതും നഷ്ടപ്പെട്ട അട്ടപ്പാടിയിലെ ക്ഷീരകര്‍ഷകര്‍ക്ക് വിതരണത്തിനായി ചിറ്റൂരിലെ ക്ഷീര സംഘങ്ങള്‍ 20000 കിലോ കാലത്തീറ്റ അയച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ് ജയസുജീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ചിറ്റൂര്‍ ക്ഷീര വികസന ബ്ലോക്കിലെ പരിശിക്കല്‍, മൂലത്തറ, കുന്നങ്കാട്ടുപതി, കുമരന്നൂര്‍ എന്നീ സഹകരണ സംഘങ്ങളാണ് 20,000 കിലോ കാലിത്തീറ്റ സൗജന്യമായി നല്‍കിയത്. സിവില്‍ സ്റ്റേഷനില്‍ കാലിത്തീറ്റയുമായി പോയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് വി.കെ. ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു. ക്ഷീര വികസന വകുപ്പിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് എം.പി പറഞ്ഞു. അസി. ഡയറക്ടര്‍മാരായ എ. അനുപമ, രാജമാണിക്യം, ഇ. സച്ചിദാനന്ദ ഗോപാലകൃഷ്ണന്‍, വി.ടി സുരേഷ് കുമാര്‍, ഡി.ജയപ്രകാശ്, പീറ്റര്‍ അമല്‍ രാജ് എന്നിവര്‍ സംബന്ധിച്ചു.