കൊച്ചി: ചെല്ലാനം ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ 29-)0 നമ്പർ അങ്കണവാടി കെട്ടിടം കൊച്ചി എംഎൽഎ കെ.ജെ മാക്സി ഉദ്ഘാടനം ചെയ്തു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അഞ്ച് ലക്ഷം രൂപയും പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 സാമ്പത്തിക വർഷത്തിലെ ബ്ലോക്ക് പ്ലാൻ ഫണ്ടിൽ നിന്നും 4,07,776 രൂപയും ഐ.സി.ഡി.എസ് ഫണ്ടായ രണ്ട് ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. ഈ അങ്കണവാടിയിൽ ഇരുപതോളം കുട്ടികളാണ് വരുന്നത്.

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് സജീവ് ആന്റണി, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസി, വൈസ് പ്രസിഡന്റ് കെ.ഡി പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം അനിത ഷീലൻ, ചെല്ലാനം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺസൺ പോൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത ബാബു, പഞ്ചായത്ത് അംഗങ്ങളായ പി.പി മൈക്കിൾ, പ്രവീൺ ദാമോദര പ്രഭു, സ്മിത മാത്യു ജേക്കബ്, എം.ജി.എൻ.ആർ.ഇ.ജി.എ പ്രോജക്ട് ഡയറക്ടർ കെ.ജി തിലക്, സി.ഡി.പി.ഒ പ്രവദ പീറ്റർ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ വിജയകുമാർ ടി, അംഗണവാടി ടീച്ചർ ആനി കെ.ജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി നെൽസൺ തുടങ്ങിയവർ സംസാരിച്ചു.

ക്യാപ്ഷൻ: ചെല്ലാനം ബ്ലോക്ക് പഞ്ചായത്തിലെ 29-)o നമ്പർ അംഗണവാടി കെട്ടിടം കെ.ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു