കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യ ഉത്പാദനം, മയക്കുമരുന്ന് വിതരണം , കടത്ത് എന്നിവ തടയുന്നതിന് എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ നിരീക്ഷിക്കുന്നതിനും സത്വര നടപടി സ്വീകരിക്കുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ജില്ലയിൽ ഒരു എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എല്ലാ താലൂക്ക് തലത്തിലും എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ചും കൺട്രോൾ റൂം പ്രവർത്തിക്കും. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ അറിയിക്കാം. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ മിന്നൽ പരിശോധന നടത്താൻ രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്.

എക്സൈസ് വകുപ്പ് , ഫോറസ്റ്റ്, റവന്യൂ , പോലീസ്, ഡ്രഗ്സ്, ഫുഡ് ആൻറ് സേഫ്റ്റി എന്നീ വകുപ്പുകൾ ചേർന്ന് സംയുക്ത പരിശോധന നടത്തും. രാത്രി കാല പട്രോളിങ്ങും, വാഹന പരിശോധനയും നടത്തുന്നതിന് പ്രത്യേക സംഘത്തെ ചുമതലയേർപ്പെടുത്തി.മദ്യ മയക്കുമരുന്ന് മാഫിയകളെ രഹസ്യമായി നിരീക്ഷിക്കുന്നതിന് ഷാഡോ എക്സൈസ് , എക്സൈസ് ഇൻറലിജൻസ് എന്നീ വിഭാഗത്തേയും ഏർപ്പെടുത്തി. മദ്യമയക്കുമരുന്ന് സ്ഥിരം കുറ്റവാളികൾക്കെതിരെ സി ആർ പി സി 107,110 വകുപ്പുകൾ പ്രകാരം മുൻകൂർ കസ്റ്റഡിയിൽ വെയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അടുത്ത മാസം 15 വരെ നീണ്ടു നിൽക്കുന്ന ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അബ്കാരി, നർകോട്ടിക് , എം ആൻഡ് ടി ലൈസൻസ്ഡ് സ്ഥാപനങ്ങളിലും വ്യാപക പരിശോധന നടത്തും. മദ്യം മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാനുള്ള ഫോൺ നമ്പർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ: 0484-2390657 9447178059
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ
0484-2397480 9496002867

ജില്ലാ കൺട്രോൾ റൂം
0484-2390657 9447178059
എക്സൈസ് സർക്കിൾ ഓഫീസ് എറണാകുളം
0484-2393121 9400069552
എക്സൈസ് സർക്കിൾ ഓഫീസ് ആലുവ

0484-2623655 9400069560

എക്സൈസ് സർക്കിൾ ഓഫീസ് കൊച്ചി
0484-2235120 9400069554
എക്സൈസ് സർക്കിൾ ഓഫീസ് കുന്നത്തുനാട്
0484-2591203 9400069559
എക്സൈസ് സർക്കിൾ ഓഫീസ് കോതമംഗലം
0485-2824419 9400069562
എക്സൈസ് സർക്കിൾ ഓഫീസ് മൂവാറ്റുപ്പുഴ
0485-2832623 9400069564
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എറണാകുളം
0484-2397480 9400069550

എക്സൈസ് സർക്കിൾ ഓഫീസ് നോർത്ത് പറവൂർ
0484-2443187 9400069557
എക്സൈസ് റേഞ്ച് ഓഫീസ് എറണാകുളം
0484-2392283 9400069565
എക്സൈസ് റേഞ്ച് ഓഫീസ് തൃപ്പൂണിത്തുറ
0484-2785060 9400069566

എക്സൈസ് റേഞ്ച് ഓഫീസ് മട്ടാഞ്ചേരി
0484-2221998 9400069567
എക്സൈസ് റേഞ്ച് ഓഫീസ് ഞാറയ്ക്കൽ
0484-2499297 9400069568
എക്സൈസ് റേഞ്ച് ഓഫീസ് നോർത്ത് പറവൂർ
0484-2441280 9400069569
എക്സൈസ് റേഞ്ച് ഓഫീസ് വരാപ്പുഴ
0484-2511045 9400069570
എക്സൈസ് റേഞ്ച് ഓഫീസ് ആലുവ
O484-2621089 9400069571
എക്സൈസ് റേഞ്ച് ഓഫീസ് അങ്കമാലി
0484-2458484 9400069572
എക്സൈസ് റേഞ്ച് ഓഫീസ് കാലടി
0484-2461326 9400069573
എക്സൈസ് റേഞ്ച് ഓഫീസ് പെരുമ്പാവൂർ
0484-2590831 9400069574
എക്സൈസ് റേഞ്ച് ഓഫീസ് മാമല
0484-2786848 9400069575
എക്സൈസ് റേഞ്ച് ഓഫീസ് മൂവാറ്റുപുഴ
0485-2836717 9400069576
എക്സൈസ് റേഞ്ച് ഓഫീസ് പിറവം
0485-2241573 9400069577
എക്സൈസ് റേഞ്ച് ഓഫീസ് കോതമംഗലം
0485-2826460 9400069578
എക്സൈസ് റേഞ്ച് ഓഫീസ് കുട്ടമ്പുഴ
0485-2572861 9400069579