ഇടുക്കി: മഴക്കെടുതിയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയവ  സംഭവിച്ച പ്രദേശങ്ങളിൽ ജിയോളജിക്കക്കൻ വിഭാഗം  പരിശോധകൾ ആരംഭിച്ചു. രണ്ടു പേരടങ്ങുന്ന അഞ്ചംഗ സംഘമാണ് ജില്ലയുടെ വിവിധ ഇടങ്ങളിൽ പരിശോനകൾ നടത്തുന്നത് .മണ്ണിന്റെ ഘടന, ഭൂപ്രകൃതിയുടെ ചെരിവ് ,മേഖലയിലെ ജലസാന്നിദ്ധ്യം, പാറകളുടെ പ്രത്യേകതകൾ തുടങ്ങിയവയാണ് സംഘം പരിശോധിച്ചത്.ദേവികുളം താലൂക്കിലെ പരിശോധനകൾ മൂന്നാർ ഗവൺമെന്റ് കോളേജിന്റെ ഭാഗത്തു നിന്നും ആരംഭിച്ചു. ഹൈഡ്രോ ജിയോളജിസ്റ്റ് ഡോ. വി ബി വിനയൻ, സോയിൽ കൺസർവേഷൻ ഓഫീസർ എം ജെ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.
  കഴിഞ്ഞ വർഷം മണ്ണിടിച്ചിൽ സംഭവിച്ചതിനു പുറമെ പുതുതായി മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിലെ പരിശോധനകൾക്കാണ് സംഘം കൂടുതൽ പ്രാധാന്യം നൽകിയത്.
   മണ്ണിനടിയിലൂടെയുള്ള ജലത്തിന്റെ പ്രവാഹം
മൂന്നാർ മേഖലയിൽ സൊയിൽ പൈപ്പിംഗ്  പ്രതിഭാസത്തിന് ഇടവരുത്തുന്നു എന്നും   മണ്ണും വെളുത്തപ്പാറയുമുള്ള പ്രദേശങ്ങളിലും കാലക്രമേണ മണ്ണിടിച്ചിൽ, ഉരുൾൾപൊട്ടൽ സാധ്യതകൾ ഏറിവരുമെന്നും ജിയോളജിസ്റ്റ് ഡോ. വി ബി വിനയൻ പറഞ്ഞു. മുന്നാർ ഇക്കാനഗർ കോളനിയിൽ വെള്ളം കയറിയ  വീടുകൾ, മണ്ണടിയിൽ സംഭവിച്ച ജനവാസ മേഖലകൾ എന്നിവടങ്ങളിലും,ദേവികുളം, ലക്ഷ്മി എസറ്റേറ്റ് തുടങ്ങിയ പ്രദേശങ്ങളിലും സംഘം ആദ്യ ദിനം പരിശോധന നടത്തി.
ദേവികുളം താലൂക്കിൽ 19 സ്ഥലങ്ങളിൽ പരിശോധന
ദേവികുളം താലൂക്കിനു  കീഴിൽ മണ്ണിടിച്ചിൽ,  ഉരുൾപൊട്ടൽ ഉണ്ടായ 19 മേഖലകളിൽ ഭൗമ സംഘം പരിശോധന  നടത്തും. ചെറുതും വലുതുമായ  മണ്ണിടിച്ചിൽ  പ്രദേശങ്ങൾ പ്രത്യേകം പരിശോധിക്കും  മൂന്നാർ മാട്ടുപെട്ടി റോഡിലെ ഫോട്ടോ പോയിന്റ് ,ലക്ഷ്മി എസ്റ്റേറ്റ്, ഇക്കോ  പോയിന്റ്, ദേവികുളം പി എച്ച് സി റോഡ്, മൂന്നാർ ചിന്നക്കനാൽ റോഡ്, കാന്തിയൻപ്പാറ, രണ്ടാം മൈൽ ,ആറാംമൈൽ,മാങ്കുളം, പാറക്കുടി, നല്ല തണ്ണി റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് പരിശോധന നടത്തുക.
   ഇതിൽ ദേവികുളം താലൂക്കിലെ വലിയ മണ്ണിടിച്ചിലുകളാണ് ആറാം മൈൽ ,മാങ്കുളം പറക്കുടി മേഖലകളിൽ സംഭവിച്ചത്.
എഴു ദിവസത്തിനുള്ളിൽ പരിശോധന പൂർത്തീകരിച്ച്  റിപ്പോർട്ട് ജില്ലാ കലക്ടർ ഉൾപ്പെടുന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സംഘം സമർപ്പിക്കും.