സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെ.എസ്.എഫ്.സി.ഡി) തിരുവനന്തപുരം, തമ്പാനൂരിലെ കെ.എസ്.ആർ.ടി.സി.ബസ് ടെർമിനലിലെ ലെനിൻ സിനിമാസ് തിയേറ്ററിന്റെ നിരക്ക് (4കെ 3ഡി പ്രൊജക്ഷൻ, അറ്റ്‌മോസ് സൗണ്ട് സിസ്റ്റം) ആകർഷകമായി പുനർനിർണയിച്ചു.

ഫീച്ചർ ഫിലിമുകൾക്ക് നികുതികൾ ഉൾപ്പെടെ 10,000 രൂപയും ഹ്രസ്വ/ഡോക്യുമെന്ററി ചിത്രങ്ങൾക്ക് നികുതികൾ കൂടാതെ മണിക്കൂറിന് 2500 മുതൽ 3000 രൂപാ നിരക്കിലുമാണ് ബിഗ് സ്‌ക്രീനിൽ ആധുനിക ദൃശ്യ/ശ്രവ്യ സംവിധാനങ്ങളോടെ പ്രിവ്യൂ പ്രദർശിപ്പിക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുളളത്. കൂടാതെ റെഗുലർ സിനിമാ പ്രദർശനത്തിന്റെ ടിക്കറ്റ് നിരക്കിലും പ്രേക്ഷകർക്ക് ഇളവുകൾ വരുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0471-2339977, 9495408820.