ജനമൈത്രി സഹൃദയ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ പ്രമുഖ വോളിബോൾ, ഫുട്‌ബോൾ ടീമുകളെ ഉൾപ്പെടുത്തി ഈ മാസം 12 വരെ എ.ആർ ക്യാമ്പിലെ (പാറക്കട്ട) ഗ്രൗണ്ടിൽ നടക്കുന്ന വാർഷിക ആഘോഷത്തിന്റെ ഭാഗമായുള്ള ആറാം ദിന ഫുട്‌ബോൾ മത്സരത്തിൽ ഘിതലാഡി ഇന്ദിര നഗറിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് മാർക്കറ്റ് ഫ്രണ്ട്‌സ് കാസർകോടും. എറൌണ്ട് മേൽപറമ്പ യും ഫ്രണ്ട്‌സ് ഇസത്ത്‌നഗറും തമ്മിലുള്ള മത്സരത്തിൽ രണ്ട് ഗോളിന് എറൗണ്ട് മേൽപറമ്പ.യും വിജയിച്ചു. നോർത്ത്് സോൺ ഡിജിപി രാജേഷ് ദിവാൻ ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി കെ ജി സൈമൺ സംബന്ധിച്ചു.