ആലപ്പുഴ: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം പൂർത്തിയായതോടെ അരൂർ ഉപതെരഞ്ഞെടുപ്പിൽ ആറു പേർ പത്രിക നൽകി.

എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു സി. പുളിക്കൽ, യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ, ബിജെപി സ്ഥാനാർത്ഥി പ്രകാശൻ, ബിജെപി ഡമ്മി സ്ഥാനാർത്ഥി മധുസൂധനൻ, ഡെമോക്രാറ്റിക്ക് ലേബർപാർട്ടി (ഡിഎല്എഫ്) സ്ഥാനാർത്ഥി കെ.ബി. സുനിൽകുമാർ, സ്വതന്ത്ര സ്ഥാനാർത്ഥി മനു ജോൺ പി.എ. എന്നിവരാണ് വരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബർ ഒന്നിന് നടക്കും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ മൂന്നാണ്.