വയനാട്:  ജില്ലയിലെ ആദിവാസി കോളനികളെ അക്ഷര വെളിച്ചത്തിലേക്ക് നയിക്കാന്‍ സാക്ഷരതാ മിഷന്റെ അക്ഷര യാത്ര തുടങ്ങി. ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍,സന്നദ്ധ പ്രവര്‍ത്തകര്‍ വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവരെല്ലാം അണിനിരക്കുന്ന അക്ഷര യാത്രയാണ് ജില്ലകളിലെ ആദിവാസി കോളനികളില്‍ എത്തുക.
വിദ്യാഭ്യാസത്തിന്റെ അറിവിന്റെയും പ്രാധാന്യം ആദിവാസി കോളനികളില്‍ പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം. തുല്യതാ പഠിതാക്കളും അക്ഷര യാത്രയില്‍ പങ്കെടുക്കുന്നു. ജനകീയ പിന്തുണയോടെയാണ് അതതു പ്രദേശങ്ങളില്‍ യാത്ര നടക്കുക. മാനന്തവാടി പടച്ചിക്കുന്ന് കോളനിയിലേക്ക് നടന്ന ജില്ലാതല അക്ഷരയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഫ്‌ളാഗ് ഓഫ് ചെയ്തു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു, വൈസ് പ്രസിഡന്റ് കെ.ജെ.പൈലി, തങ്കമ്മ യേശുദാസ്, കെ.പ്രിന്‍സ്, മംഗലശ്ശേരി നാരായണന്‍, എടവക  പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നിര്‍മ്മല റേച്ചല്‍ ജോയ്, അസി.കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍, കെ.ചന്ദ്രശേഖരന്‍, എ.മുരളീധരന്‍, പി.എം.ഇന്ദിര, പ്രേരക്മാര്‍, തുടര്‍ വിദ്യാഭ്യാസ പഠിതാക്കള്‍ തുടങ്ങിവര്‍ പങ്കെടുത്തു.