കാക്കനാട് : തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള മാർക്ക്ഡ് കോപ്പി അറ്റസ്റ്റേഷൻ പൂർത്തിയായി. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് 2019ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷവും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം പുറപ്പെടുവിച്ച തീയതി വരെയുള്ള എല്ലാ അപേക്ഷകളും സ്വീകരിച്ച് ബിഎൽഒമാർ മുഖാന്തരം അന്വേഷണം നടത്തിയതിന് ശേഷമുള്ള വോട്ടർ പട്ടികയാണ് തയാറാക്കിയത് .

വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലും , കുറക്കലുകളും, മണ്ഡലം മാറ്റവും വരുത്തിയ അനുബന്ധം ഉൾപ്പെടെയാണ് മാർക്ക്ഡ് കോപ്പി തയാറാക്കിയത്. കണയന്നൂർ തഹസീൽദാർ ബീന പി ആനന്ദ് , തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി തഹസീൽദാർ സജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്കിലെ ഇലക്ഷൻ വിഭാഗമാണ് മാർക്ക്ഡ് കോപ്പി അറ്റസ്റ്റേഷൻ പൂർത്തിയാക്കിയത്.