എംസിഐയിൽ നിന്നോ അന്യസംസ്ഥാന കൗൺസിലിൽ നിന്നോ രജിസ്‌ട്രേഷൻ നേടിയിട്ടുള്ള മോഡേൺ മെഡിസിൻ ഡോക്ടർമാർക്ക് കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്നതിനും ബിരുദാനന്തര പഠനത്തിനും സൂപ്പർ സ്‌പെഷ്യാലിറ്റി പഠനം നടത്തുന്നതിനും റ്റിസിഎംസി രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് മോഡേൺ മെഡിസിൻ കൗൺസിൽ അറിയിച്ചു. 1953-ലെ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്റ്റ് പ്രകാരം കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്നതിന് റ്റിസിഎംസി രജിസ്‌ട്രേഷൻ നിർബന്ധമാണ്.