തിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രി ആയുഷ്മാൻഭവ: യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 150-ാംമത് ജൻമവാർഷിക ആഘോഷത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് നടത്തി. ഹോമിയോപ്പതി പ്രകൃതി ചികിത്സ, യോഗ ഇവ സംയോജിപ്പിച്ച് ജീവിതശൈലിരോഗങ്ങൾ പടരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവൽക്കരണവും സൗജന്യ ചികിത്സയും വാഴമുട്ടം ഗവ. ഹൈസ്‌കൂളിലാണ് നടത്തിയത്.

മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അജിത് വെണ്ണിയൂർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ സത്യൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ മെഡിക്കലോഫീസർ ഡോ. സി.എസ്. പ്രദീപ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ജയനാരായണൻ, ഹെഡ്മിസ്ട്രസ് കലാദേവി, പി.ടി.എ പ്രസിഡന്റ് പ്രതാപചന്ദ്രൻ. കെ.എസ്. നടേശൻ, രജീന്ദ്രൻ. ജെ.എസ്, ഡി. ജയകുമാർ, ഡോ. ജ്യോതിസായ്. വി എന്നിവർ സംസാരിച്ചു. എസ്. രാധാകൃഷ്ണൻ നന്ദി അറിയിച്ചു. ഡോ. രഞ്ജീഷ്, ഡോ. ഷാജിക്കുട്ടി, ഡോ. ആതിരാ രമണൻ, ഡോ. ഗീതു ദുഷന്തൻ എന്നിവർ ക്ലാസ്സെടുത്തു. സൗജന്യ രക്തപരിശോധനയും നേത്ര പരിശോധനയും യോഗാഭ്യാസവും നടത്തി.