1. പത്തനംതിട്ട: കൊറോണ വൈറസ് മൂലമുള്ള പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ 2020ലെ വയര്‍മാന്‍ അപ്രന്റീസ് രജിസ്‌ട്രേഷനുള്ള അപേക്ഷ ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. രജിസ്‌ട്രേഷന്‍ കാലാവധി ഏപ്രില്‍ 15 വരെ ദീര്‍ഘിപ്പിച്ചു.
ഫീസ് അടച്ച രസീതും അപേക്ഷയും സ്‌കാന്‍   ചെയ്ത് eipta2014@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം.
ഇപ്രകാരം അപേക്ഷിക്കുന്നവര്‍ ഏപ്രില്‍ 16 മുതല്‍ 30 വരെയുള്ള കാലയളവില്‍ ആവശ്യമായ രേഖകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരായി രജിസ്‌ട്രേഷന്‍ നടപടികള്‍ സ്വീകരിക്കണം. ഫീസ് ഒടുക്കുന്നതിനുള്ള ശീര്‍ഷകം 0043-00-800-99-00. കൂടുതല്‍ വിവരം 0468 2223123 എന്ന നമ്പരില്‍ ലഭിക്കും.