പത്തനംതിട്ട: കൊറോണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലാ യുവജന കേന്ദ്രത്തിന്റെ  നേതൃത്വത്തില്‍ കലായലങ്ങള്‍ കേന്ദ്രീകരിച്ച് അണുവിമുക്തമാക്കുന്നിന്റെ ഭാഗമായി ചുട്ടിപ്പാറ കോളേജ് ഓഫ് ആര്‍ട്‌സ് കൊമേഴ്‌സിലെ പരീക്ഷ ഹാള്‍ അണുവിമുക്തമാക്കി.
പരീക്ഷയ്ക്ക് കയറുന്നതിനു മുമ്പായി  വിദ്യാര്‍ഥികള്‍ക്ക് സാനിറ്റൈസര്‍  നല്‍കി കൈകള്‍ അണുനശീകരണം നടത്തി. യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍.ശ്രീലേഖ, യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍, യൂത്ത് വോളന്ററി ഫോഴ്‌സ് പ്രവര്‍ത്തകര്‍, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസ് സ്റ്റാഫുകള്‍ എന്നിവര്‍ പങ്കെടുത്തു.