പാലക്കാട്: കോവിഡ്-19 സമൂഹ വ്യാപനം തടയുന്നതിനായി  ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീട്ടിലിരിക്കുന്നവര്‍ക്കോ, ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ആവശ്യവരുന്ന സമയം  വിതരണം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ കഫേ യൂണിറ്റുകള്‍ ഭക്ഷണം പാകം ചെയ്ത് വീട്ടിലെത്തിക്കും. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന പക്ഷം അര്‍ഹരായവര്‍ക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തും. ഹോം ഡെലിവറി സംവിധാനമൊരുക്കി കുടുംബശ്രീ യൂണിറ്റുകള്‍ തയ്യാറായി കഴിഞ്ഞു.  ജില്ലയിലെ എല്ലാ പഞ്ചായത്തിലും ജില്ലാ ഭരണകൂടത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ കുടുംബശ്രീ യൂണിറ്റുകളാണ് സാമൂഹ്യ അടുക്കളയൊരുക്കുന്നത്. ജില്ലയിലാകെ 66 കാന്റീനുകളും, 15  ഹോട്ടലുകള്‍, 39 കാറ്ററിംഗ് യൂണിറ്റുകളും സജ്ജമാണ്.  60 ഓളം യൂണിറ്റുകളില്‍ ഹോം ഡെലിവറി സംവിധാനവും ഒരുക്കിയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍  രോഗവ്യാപന പ്രതിരോധ – സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്  ആവശ്യകാര്‍ക്ക് ഭക്ഷണമെത്തിക്കും. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കും, വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഭക്ഷണമെത്തിക്കുകയാണ് പദ്ധതിയിലൂടെ. തദ്ദേശ സ്ഥാപനങ്ങളാണ് ഗുണഭോക്താക്കളെ കണ്ടെത്തുക. അമ്മ കാന്റീന്‍ ഓങ്ങല്ലൂര്‍- (7560924507, 8921892046) സ്വാദ് കാറ്ററിംഗ് അയിലൂര്‍- (8606896811) സ്‌നേഹതീരം കാന്റീന്‍ എലവഞ്ചേരി- (9744195274) വനിത ഹോട്ടല്‍ മേലാര്‍ക്കോട്- (9947173476) ലക്ഷ്മി കാന്റീന്‍ നെന്മാറ – (8129180587) ധനലക്ഷ്മി കാന്റീന്‍ പല്ലശ്ശന – (9387435104) രുചി കഫേ കുലുക്കല്ലൂര്‍ – (9444148257) കൈരളി വനിതകാന്റീന്‍ തൃത്താല – (9539290981) ഉദയസൂര്യ കാന്റന്‍

ആനക്കര – (9895947614) പട്ടിത്തറ സി.ഡി.എസ് മെമ്പേഴ്‌സ് ഗ്രൂപ്പ് – (9846760198) നാഗലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കാന്റന്‍ – (9745558153) തണല്‍ വനിത കാന്റീന്‍ ചാലിശ്ശേരി – (9946468827)  കുടുംബശ്രീ യൂണിറ്റ്  തിരുമിറ്റക്കോട്- (9072841599, 9048618293)   നക്ഷത്ര വനിത കാന്റീന്‍ എലപ്പുള്ളി – (9961238618) വനിത കാന്റീന്‍ നല്ലേപ്പിള്ളി – (7293560076) ഉദയ വനിതാ കാന്റീന്‍ & കാറ്ററിംഗ് തേങ്കുറുശ്ശി – (9447101366) സ്വീറ്റ് കാന്റീന്‍ & കാറ്ററിംഗ് കണ്ണാടി – (9846919028) തേജസ് കാറ്ററിംഗ് കുഴല്‍മന്ദം – (9656911886)  തുടങ്ങിയ 60 ഓളം കുടുംബശ്രീ സംരംഭക യൂണിറ്റുകള്‍ വഴിയാണ് ഭക്ഷണം എത്തിച്ചു നല്‍കുക. മാസ്‌ക് ലഭ്യത ഉറപ്പാക്കുന്നതിനായി കുടുംബശ്രീ ടൈലറിംഗ് യൂണിറ്റുകളിലൂടെ  മാസ്‌ക് നിര്‍മ്മാണം പുരോഗമിച്ച് വരികയാണ്. ഇതിനകം വിവിധ യൂണിറ്റുകളിലായി മുപ്പതിനായിരത്തിലധികം മാസ്‌കുകള്‍ തയ്ച്ച്, വിതരണം ചെയ്തു.