കാസർഗോഡ്: ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുമായി സഹകരിച്ച്  കാസര്‍കോട്  കസബ കടപ്പുറത്ത് മലമ്പനി ദിനാചരണം നടത്തി.’മലമ്പനി ഇല്ലാത്ത ലോകം എന്നില്‍ നിന്ന് തുടങ്ങട്ടെ’  എന്നതാണ് ഈ വര്‍ഷത്തെ മലമ്പനി ദിനാചരണ സന്ദേശം. ദിനാചരണത്തിന്റെ ഭാഗമായി  കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കാന്‍ പ്രദേശത്തെ കിണറുകളില്‍ ഗപ്പി മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു .
ജില്ലാ ടിബി ഓഫീസര്‍ ഡോ.ടി പി ആമിന ഗപ്പി മത്സ്യ നിക്ഷേപ പരിപാടി ഉദ്ഘാടനം ചെയ്തു. കൂടാതെ കൊതുക് പെരുകുന്ന സാഹചര്യമുണ്ടോ എന്നറിയാന്‍  പ്രദേശത്തെ വാട്ടര്‍ ടാങ്കുകളില്‍  പരിശോധനയും  നടത്തി.  ജില്ലാ മലേറിയ ഓഫീസര്‍ പ്രകാശ് കുമാര്‍, ഫൈലേറിയ ഇന്‍സ്പെക്ടര്‍ ജോണ്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.