നെന്മാറയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ബോധവത്ക്കരണ ക്ലാസ് നടത്തി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ചാണ് വിവിധ നിയോജക മണ്ഡലങ്ങളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ബോധവത്കരണ ക്ലാസ് നടത്തുന്നത്. നെന്മാറ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പ്രേമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ആര്‍. പുഷ്പലത അധ്യക്ഷയായി. ഡോ: എം.കെ. ആഷിം ബോധവത്ക്കരണ ക്ലാസെടുത്തു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അങ്കണവാടി -ആശാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.