സാമൂഹിക നീതി വകുപ്പിന് കീഴില്‍ ജില്ലയില്‍ വയോജന നയം നടപ്പാക്കുന്നതിനുളള മെയിന്റനന്‍സ് ട്രൈബ്യൂണലുകളായ ആര്‍.ഡി.ഒ ഓഫീസുകളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ നിയമിക്കും. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ബിരുദവും വേര്‍ഡ് പ്രോസസിങില്‍ ഗവ.അംഗീകൃത കംപ്യുട്ടര്‍ കോഴ്സ് യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്ള്‍യു. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മലയാളം-ഇംഗ്‌ളീഷ് ഭാഷകള്‍ ടൈപ്പ് ചെയ്യാനറിയണം. പ്രായം 18നും 35 നുമിടയില്‍. പ്രതിമാസം 21000 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവര്‍ ഫെബ്രുവരി 28 രാവിലെ 10ന് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹിക നീതി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് വയസ്, യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായെത്തണം.
