സംസ്ഥാന സർക്കാറിൻ്റെ ആരോഗ്യം ആനന്ദം-വൈബ് ഫോർ വെൽനസ്സ് ഹെൽത്തി കേരള ക്യാമ്പയിൻ്റെ ഭാഗമായി ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, ജില്ലാ ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹെൽത്ത് ഫുഡ് പാചക മത്സരം, ഹെൽത്ത് ചെക്കപ്പ്, ബോധവത്ക്കരണ സ്കിറ്റ് എന്നിവ സംഘടിപ്പിച്ചു.
ആരോഗ്യകരമായ ഭക്ഷണ ശീലം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയുടെ പ്രാധാന്യത്തെ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. മാനന്തവാടി ഗവ യു. പി സ്ക്കൂളിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.വി ജോർജ്, ഷീജ ഫ്രാൻസിസ്, ഷിബു കെ ജോർജ്, ഡിവിഷൻ മെമ്പർ പി.കെ ഹംസ, ഹോമിയോ വകുപ്പ് ഡി.എം. ഒ ഡോ. അച്ചാമ്മ ലെനു, ഡോ പി.ബി നിഷ, ഡോ. എസ്.എൻ ബിജി, ഡോ പി.സബ്ന എന്നിവർ പങ്കെടുത്തു.
