കൊല്ലം: അരിനല്ലൂരിലെ ഒന്നരവയസുള്ള കുട്ടിയും കരുനാഗപ്പള്ളിയിലെ അമ്മയും മകനും ഉള്‍പ്പെടെ  ജില്ലയില്‍  ഞായറാഴ്ച       10  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. ഒരാള്‍ ഹൈദരാബാദില്‍ നിന്നും ഒരാള്‍ നാട്ടുകാരിയും.

ഒന്നര  വയസുള്ള അരിനല്ലൂര്‍ കാരന്‍ ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച (28)വ്യക്തിയുടെ മകനാണ്. ഇവര്‍ ഹൈദരാബാദില്‍ നിന്നും എത്തിയവരാണ്. കരുനാഗപ്പള്ളിക്കാരായ അമ്മയും മകനും ദമാമില്‍ നിന്നും എത്തിയവരാണ്.
കുവൈറ്റ്, ഖത്തര്‍, ദമാം എന്നിവിടങ്ങളില്‍ നിന്നും രണ്ടു പേര്‍ വീതവും ദുബായ്, മോസ്‌കോ, ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ നിന്നും ഓരോ ആള്‍ വീതവുമാണ് എത്തിയത്. കരുനാഗപ്പള്ളി സ്വദേശിനിയായ യുവതി (26)(യാത്ര ചരിതമില്ല) മറ്റുരോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്.
ദുബായില്‍ നിന്നും ജൂണ്‍ 21  നു എത്തിയ കൊല്ലം മൂതാക്കര സ്വദേശി(41),  കുവൈറ്റില്‍ നിന്നും 25ന് എത്തിയ ഇടക്കുളങ്ങര തൊടിയൂര്‍ സ്വദേശി(47), ഖത്തറില്‍ നിന്നും 26നു എത്തിയ കൊട്ടിയം മൈലക്കാട് സ്വദേശി(38),  മോസ്‌കോയില്‍ നിന്നും 16 നു എത്തിയ നിലമേല്‍ സ്വദേശി(21), കുവൈറ്റില്‍ നിന്നും 30 നു എത്തിയ കുറ്റിവട്ടം വടക്കുംതല സ്വദേശി(40 ), ഖത്തറില്‍ നിന്നും 16 ന് എത്തിയ പത്തനാപുരം പട്ടാഴി വടക്കേക്കര  സ്വദേശിനി(49 ), ദമാമില്‍ നിന്നും ജൂണ്‍  11 നു എത്തിയ കരുനാഗപ്പള്ളി വടക്കുംതല സ്വദേശിനിയും(27), മകനും(രണ്ടര വയസ്) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

 31 പേര്‍ രോഗമുക്തി നേടി
ജില്ലയില്‍ ഞായറാഴ്ച  31 പേര്‍ രോഗമുക്തരായി. പെരിനാട് സ്വദേശി(50), കുളത്തൂപ്പുഴ സ്വദേശി(43), അരിനല്ലൂര്‍ സ്വദേശി(31), കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിനി(35),  പത്തനാപുരം സ്വദേശിനി(53), പിറവന്തൂര്‍ സ്വദേശി(52), വെളിയം സ്വദേശി(24), മൈനാഗപ്പള്ളി സ്വദേശി(53), പുത്തൂര്‍ സ്വദേശി(32), കല്ലുംതാഴം സ്വദേശി(29), ചന്ദനത്തോപ്പ് സ്വദേശി(26), കുളത്തൂപ്പുഴ സ്വദേശി(46), പരവൂര്‍ സ്വദേശി(40), കടയക്കല്‍ സ്വദേശി(49), ചെറിയ വെളിനല്ലൂര്‍ സ്വദേശി(3), മൈനാഗപ്പള്ളി സ്വദേശി(27), ആലുംകടവ് സ്വദേശി(53), പട്ടാഴി സ്വദേശി(33), തഴവ സ്വദേശി(20), ക്ലാപ്പന സ്വദേശി(52), നീണ്ടകര സ്വദേശി(40), ആയൂര്‍ ഇട്ടിവ സ്വദേശി(9), മൈനാഗപ്പള്ളി സ്വദേശി(25), കെ എസ് പുരം സ്വദേശി(40), പുനലൂര്‍ വിളക്കുവെട്ടം സ്വദേശി(37), അലയമണ്‍ മാങ്കോട് സ്വദേശി(54), പെരിനാട് സ്വദേശി(27), തേവലക്കര സ്വദേശി(67), മൈനാഗപ്പള്ളി സ്വദേശി(23), വിളക്കുടി സ്വദേശിനി(20), കല്ലുവാതുക്കല്‍ സ്വദേശി(25) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
കണ്ടയിന്‍മെന്റ് സോണില്‍ മാറ്റം
കൊല്ലം കോര്‍പ്പറേഷനിലെ  54-ാം ഡിവിഷന്‍ കണ്ടയിന്‍മെന്റ് സോണായി നിശ്ചയിച്ചിരുന്നത് മാറ്റം വരുത്തി 53-ാം ഡിവിഷന്‍ മുളങ്കാടകം എന്ന് ഭേദഗതി വരുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി.