എറണാകുളം : ജെൻഡർ റിസോഴ്സ് സെന്ററിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒക്ടോബർ 10 മുതൽ 17 വരെ സാമൂഹ്യ മേളകൾ സംഘടിപ്പിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയാണ് മേള നടത്തുന്നത്. സാമൂഹ്യ മേളയുടെ ഭാഗമായി വെബിനാറുകൾ, ക്വിസ് മത്സരം, സെൽഫി മത്സരം,ഫാൻസി ഡ്രസ്സ്‌, ലൈവ് കുക്കറി ഷോ, തുടങ്ങിയവ സംഘടിപ്പിക്കും.വാട്സ്ആപ്പ്, യൂട്യൂബ്, ഫേസ്ബുക്ക്, ഗൂഗിൾ മീറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴിയായിരിക്കും മേള നടത്തുന്നത്.
കുടുംബശ്രീയുടെ വിവിധ പദ്ധതികളെ കുറിച്ചും സ്കീമുകളെ കുറിച്ചും കൂടുതൽ മനസിലാക്കാൻ മേള സഹായകമാവും.
ജില്ലയിൽ ആകെ 92 ജെൻഡർ റിസോഴ്സ് സെന്ററുകൾ ആണ് പ്രവർത്തിക്കുന്നത്. സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്കുകൾക്ക് കീഴിലാണ് ജെൻഡർ റിസോഴ്സ് സെന്ററുകളുടെ പ്രവർത്തനം