രുവിക്കുഴി ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷനാകും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി വിശിഷ്ടാതിഥിയാകും. അഡ്വ. ഡീന്‍ കുര്യാക്കോസ് മുഖ്യാതിഥിയും.

ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഗ്രാമീണാന്തരീക്ഷത്തില്‍ വിശ്രമിക്കുന്നതിനും അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കുന്നതിനുമായാണ് വിനോദ സഞ്ചാര വകുപ്പ് 4 കോടി 98 ലക്ഷം രൂപാ മുടക്കി അരുവിക്കുഴി ടൂറിസം പദ്ധതി പൂര്‍ത്തിയാക്കിയത്. ചക്കുപള്ളം ടൂറിസം സര്‍ക്ക്യൂട്ടിന്റെ ഭാഗമാണിത്. സഞ്ചാരികള്‍ക്ക് തമിഴ്നാടിന്റെ വിദൂര ദൃശ്യഭംഗി ആസ്വദിക്കുന്നതിനായി അമിനിറ്റി സെന്റര്‍, നടപ്പാത, റെയിന്‍ ഷെല്‍ട്ടറുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.