പീച്ചി ഡാം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഒക്‌ടോബർ 22 മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കും. 10 വയസിനു താഴെയും 60 വയസിനു മുകളിൽ പ്രായം വരുന്നവർക്ക് സന്ദർശനത്തിന് അനുമതിയില്ല. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. ഒരേ സമയം 50 പേർക്കാണ് സന്ദർശനത്തിന് അനുമതി. സന്ദർശകർക്ക് മാസ്‌ക്, ഗ്ലൗസ് എന്നിവ നിർബന്ധമാണെന്ന് വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു.