ലോക ജലദിനത്തോടനുബന്ധിച്ച് മലമ്പുഴ ജലസേചന ഡിവിഷന്‍ ‘ജീവജലം സംരക്ഷിക്കുക’ വിഷയത്തില്‍ സെമിനാര്‍ നടത്തി. മലമ്പുഴ ഉദ്യാനത്തില്‍ നടന്ന പരിപാടി ജില്ലാ കലക്റ്റര്‍ ഡോ. പി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. എക്‌സി. എഞ്ചിനീയര്‍ എസ്.എസ്. പത്മകുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ ഹരിത കേരളം ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, പ്രസ് ക്ലബ് പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍, മലമ്പുഴ ഡിവിഷനല്‍ എഞ്ചിനീയര്‍മാരായ ഇ.പി ബാലകൃഷ്ണന്‍, കെ. ബിജു. എം.ബി. സുനീതി, അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എച്ച്. സിദ്ദിഖ് എന്നിവര്‍ പങ്കെടുത്തു. സെമിനാറിന് മുന്നോടിയായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍, ഗാര്‍ഡന്‍ ജീവനക്കാര്‍, പൊതുജനങ്ങള്‍ ചേര്‍ന്ന് മലമ്പുഴ ഡാം പ്രധാന കവാടം മുതല്‍ ടോപ് പവലിയന്‍ വരെ വിളംബര ജാഥ നടത്തി.