ജില്ലാ ലൈബ്രറി കൗണ്‍സില്‍ കിലയുടെ സഹായത്തോടെ ലൈബ്രറി പ്രവര്‍ത്തകര്‍ക്കുളള രണ്ടാംഘട്ട പരിശീലനം മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ തുടങ്ങി. മണ്ണാര്‍ക്കാട് താലൂക്ക്, കരിമ്പുഴ, വെള്ളിനേഴി, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ്, അമ്പലപ്പാറ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ലൈബ്രറി പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കില കോഡിനേറ്റര്‍ സി.പി. ജോണ്‍, കില ഫാക്കല്‍റ്റി അംഗങ്ങളായ അജിത് മേനോന്‍, ചെറിയാന്‍, അപ്പുണ്ണിനായര്‍, സുബൈദ, സി.പി. ശിവരാമന്‍, ഹസ്സന്‍ മുഹമ്മദ്, ചന്ദ്രദാസ് എന്നിവരാണ് പരിശീലനം നല്‍കുന്നത്. മാര്‍ച്ച് 26, 27 തീയതികളില്‍ പാലക്കാട്, ചിറ്റൂര്‍, ഒറ്റപ്പാലം താലൂക്കുകളിലേയും 28, 29 തീയതികളില്‍ പട്ടാമ്പി താലൂക്കിലേയും പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും. ഓരോ ലൈബ്രറിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പരിശീലനത്തിനെത്തണമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം. കാസിം അറിയിച്ചു.
