കേരള സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി അവസാന വാരം തിരുവനന്തപുരത്ത് വെച്ച് ദ്വിദിന ദേശീയ സെമിനാർ  സംഘടിപ്പിക്കുന്നു. ‘യൂത്ത് വെൽബീയിങ് ആൻഡ് ലൈഫ് സ്റ്റൈൽ ട്രാൻസ്ഫോർമേഷൻ: എമർജിങ് ട്രെൻഡ്സ്, പ്രോസ്പെക്ടസ് ആൻഡ് ചലഞ്ചസ് ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ളവർ ഫെബ്രുവരി 18 നകം ബയോഡാറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമർപ്പിക്കണം. അക്കാഡമിക് രംഗങ്ങളിലും അക്കാഡമികേതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയവർക്ക് മുൻഗണന. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സെമിനാർ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ താൽപര്യമുള്ളവർ പ്രബന്ധസംഗ്രഹം കൂടി ബയോഡാറ്റക്കൊപ്പം സമർപ്പിക്കണം. അപേക്ഷകൾ (ksycyouthseminar@gmail.com) എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 8086987262, 0471-2308630.