പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദത്ത് പ്രവര്‍ത്തിക്കുന്ന ഗവ.പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ പി.എസ്.സി അംഗീകാരമുള്ള ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡി.ടി.പി ത്രൈമാസ സൗജന്യ കംപൂട്ടര്‍ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു-തത്തുല്യ പരീക്ഷ പാസ്സായ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോട്ടോ പതിച്ച അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ ഏഴിനകം ട്രെയിനിങ്ങ് സെന്ററില്‍ സമര്‍പ്പിക്കണം. പരിശീലനാര്‍ഥികള്‍ക്ക് സ്‌റ്റൈപന്‍ഡ് നല്‍കും. അപേക്ഷയുടെ മാതൃകയും വിജ്ഞാപനത്തിന്റെ പകര്‍പ്പും ട്രെയ്നിങ് സെന്ററിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്-നഗരസഭ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍
പ്രിന്‍സിപ്പല്‍, ഗവ.പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ്ങ് സെന്റര്‍, കുഴല്‍മന്ദം-678702 വിലാസത്തില്‍ ലഭിക്കും. ഫോണ്‍ : 04922-273777
