തസ്രാക്കിലെ ഒ.വി. വിജയന് സ്മാരകത്തില് അഞ്ച് കോടി ചെലവില് വിനോദ സഞ്ചാര വകുപ്പ് നിര്മ്മിക്കുന്ന ഒ.വി.വിജയന് സ്മാരക എഴുത്തുകാരുടെ ഗ്രാമത്തിന്റെ ശിലാസ്ഥാപനം നവംബര് നാലിന് വൈകീട്ട് നാലിന് വിനോദ സഞ്ചാര -സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഓണ്ലൈനായി നിര്വഹിക്കും. വാസ സ്ഥലങ്ങളുടെ ശിലാസ്ഥാപനം മന്ത്രി എ.കെ.ബാലന് നിര്വഹിക്കും. ഭരണ പരിഷ്‌കാര കമ്മീഷന് ചെയര്മാനായ വി.എസ്. അച്യുതാനന്ദന് എം.എല്.എ അധ്യക്ഷനാവും.

വി.കെ.ശ്രീകണ്ഠന് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, ജില്ലാ കലക്ടര് ഡി. ബാലമുരളി, വിനോദ സഞ്ചാര സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്ജ്, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര് പി.ബാലകിരണ്, ഒ .വി.വിജയന് സ്മാരക സമിതി ചെയര് മാന് ടി.കെ.നാരായണദാസ്, ജില്ലാ പഞ്ചായത്ത് അംഗം നിതിന് കണിച്ചേരി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈജ, കൊടുമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷൈലജ, ബ്ലോക്ക് പഞ്ചായത്ത് അംഗം
ഗ്രാമ പഞ്ചായത്ത് അംഗം എസ് .സുകുമാരന്, ഒ .വി.വിജയന് സ്മാരക സമിതി വൈസ് ചെയര്മാന് ആഷാ മേനോന്, വിനോദ സഞ്ചാര വകുപ്പ് പാലക്കാട് ഡെപ്യൂട്ടി ഡയറക്ടര് സുബൈര്കുട്ടി, ജില്ലാ ടൂറിസം പ്രമോഷന് കൗണ്സില് സെക്രട്ടറി അജേഷ്, ഒ.വി.വിജയന് സ്മാരക സമിതി സെക്രട്ടറി ടി.ആര്. അജയന് എന്നിവര് പങ്കെടുക്കും.