സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സർക്കാർ നൽകുന്ന 2020 ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന്  ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയ അർഹനായി. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ വാർത്താസമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.

സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ അദ്ധ്യക്ഷനും സച്ചിദാനന്ദൻ, എം. തോമസ്മാത്യു, ഡോ. കെ.ജി. പൗലോസ്, സാംസ്‌കാരിക വകുപ്പു സെക്രട്ടറി റാണിജോർജ്ജ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. പുരസ്‌കാരം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.