കേരള സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ ഒഴിവുവരുന്ന ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകള്‍ എന്നീ വിവരങ്ങള്‍ സഹിതം ഡിസംബര്‍ 28ന് വൈകിട്ട് അഞ്ചിന് മുന്‍പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുഭരണ(ഏകോപനം)വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിലെ അല്ലെങ്കില്‍ gadcdn6@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. വൈകിക്കിട്ടുന്ന അപേക്ഷ പരിഗണിക്കില്ല.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുവാനുള്ള പ്രൊഫോര്‍മയ്ക്കും www.eemployment.kerala.gov.in സന്ദര്‍ശിക്കുക.