കാസര്‍കോട് ജില്ലയില്‍ 108 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 104 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 33 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

വീടുകളില്‍ 7584 പേരും സ്ഥാപനങ്ങളില്‍ 436 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 8020 പേരാണ്. പുതിയതായി 561 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1288 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 290 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 519 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 83 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 151 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

22091 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1058 പേര്‍ വിദേശത്ത് നിന്നെത്തിയവരും 828 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 20205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 20764 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 234 ആയി. നിലവില്‍ 1093 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.

ബുധനാഴ്ച (ഡിസംബർ 2)കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ ശ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്-

അജാനൂര്‍- 1
ബളാല്‍- 4
ചെമ്മനാട്- 2
ചെങ്കള- 1
ഈസ്റ്റ് എളേരി- 2
കള്ളാര്‍- 7
കാഞ്ഞങ്ങാട്- 14
കാറഡുക്ക- 1
കാസര്‍കോട്- 4
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം- 6
കോടോംബേളൂര്‍- 4
കുറ്റിക്കോല്‍- 18
മധൂര്‍- -2
മടിക്കൈ-8
മംഗല്‍പാടി- 2
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍- 3
നീലേശ്വരം- 8
പടന്ന- 1
പള്ളിക്കര- 4
പനത്തടി- 1
പിലിക്കോട്- 3
പുത്തിഗെ-1
ഉദുമ-5

ഇതര ജില്ലക്കാര്‍

കൊല്ലം- 1
കൊല്ലം വെളിയം-1
പാലക്കാട്- 1
വയനാട്- 1

കോവിഡ് ഭേദമായവരുടെ തദ്ദേശ ശ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്-

അജാനൂര്‍- 3
ചെമ്മനാട്- 3
ദേലംപാടി-3
കാഞ്ഞങ്ങാട്-3
കാസര്‍കോട്- 2
കിനാനൂര്‍ കരിന്തളം- 4
മഞ്ചേശ്വരം-1
മൊഗ്രാല്‍പുത്തൂര്‍- 1
മുളിയാര്‍- 4
നീലേശ്വരം- 3
പുല്ലൂര്‍പെരിയ-3
തൃക്കരിപ്പൂര്‍-1
ഉദുമ-2