തിരുവനന്തപുരം: തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കാലടി സൗത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വെള്ളിയാഴ്ച (15 ജനുവരി) രാവിലെ ഒന്‍പതു മുതല്‍ വൈകിട്ടു അഞ്ചുവരെ വൈദ്യുതി മുടങ്ങും.
കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പാതിരിപ്പള്ളി, വിവേകാനന്ദ, കിഴക്കേമുക്കോല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വെള്ളിയാഴ്ച (15 ജനുവരി) രാവിലെ ഒന്‍പതു മുതല്‍ വൈകിട്ടു 5.30 വരെ വൈദ്യുതി മുടങ്ങുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.