ആലപ്പുഴ: ദേവികുളങ്ങര ഗ്രാമപഞ്ചായത്തിനെയും കായംകുളത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുട്ടേല്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി .

പൊതുമരാമത്ത് വകുപ്പ് 7.55 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലത്തിന്റെ ഉദ്ഘാടനം ജനുവരി 17ന് വൈകിട്ട് നാലിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും.

2018 ല്‍ ഭരണാനുമതി ലഭിച്ച് 2019 ല്‍ നിര്‍മ്മാണം ആരംഭിച്ച പാലം കോവിഡ് പ്രതിസന്ധിക്കിടയിലും നിര്‍മ്മാണം നിലയ്ക്കാതെ ദ്രുതഗതിയിലാണ് പൂര്‍ത്തീകരിച്ചത്.

ബോസ്ട്രിങ് ആര്‍ച്ച് മാതൃകയില്‍ നിര്‍മ്മിച്ച പാലത്തിന് 11 മീറ്റര്‍ വീതിയും 30 മീറ്റര്‍ നീളവുമാണുള്ളത്. മികച്ച രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പാലത്തില്‍ നടപ്പാതയും സൗരോര്‍ജ്ജ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലും ടൈല്‍ പാകിയും മനോഹരമാക്കിയിട്ടുണ്ട്.