പത്തനംതിട്ട: ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി മെഴുവേലി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഇലവുംതിട്ടയില്‍ ആരംഭിച്ച മത്സ്യഫെഡ് ഫിഷ് മാര്‍ട്ടിന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ നിര്‍വഹിച്ചു. ഓണ്‍ലൈനായി നടന്ന ഉദ്ഘാടന ചടങ്ങില്‍ സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വീണാ ജോര്‍ജ് എം.എല്‍.എ ആദ്യ വില്‍പന നടത്തി. മായമില്ലാത്ത മത്സ്യം ഫ്രഷായി ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാന്‍ മത്സ്യഫെഡ് ഫിഷ്മാര്‍ട്ടുകള്‍ സഹായകരമാകുമെന്ന് എം.എല്‍.എ പറഞ്ഞു.

തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെയും ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയുമാണ് മത്സ്യഫെഡ് ഫിഷ് മാര്‍ട്ട് പ്രവര്‍ത്തിക്കുക.
മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍, മുന്‍ എം.എല്‍.എ കെ.സി രാജഗോപാലന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍.അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രജിതാ കുഞ്ഞുമോന്‍, ഗ്രാമപഞ്ചായത്ത് അംഗം വി.വിനോദ്, ജോയിന്റ് രജിസ്റ്റാര്‍ എം.ജി പ്രമീള, മത്സ്യഫെഡ് ഭരണസമിതി അംഗം ജി.രാജാദാസ്, കോഴഞ്ചേരി അസിസ്റ്റന്റ് രജിസ്റ്റാര്‍ ജി.അനിരുദ്ധന്‍, മത്സ്യഫെഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ സഞ്ജയ്ഖാന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി ടി.വി സ്റ്റാലിന്‍, മെഴുവേലി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ ജനാര്‍ദ്ദനന്‍, സെക്രട്ടറി ബിജി പുഷ്പന്‍ എന്നിവര്‍ പങ്കെടുത്തു. ഇതോടൊപ്പം ഓമല്ലൂരിലും മത്സ്യഫെഡന്റെ ഫിഷ് മാര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചു