തിരുവനന്തപുരം: 2004 ഫെബ്രുവരി ഒന്‍പതു മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ സീനിയോറിറ്റി ലിസ്റ്റ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ പ്രിദ്ധീകരിച്ചു. ഇതുസംബന്ധിച്ച് ആക്ഷേപമുള്ളവര്‍ ഓഫീസുമായി നേരിട്ടു ബന്ധപ്പെട്ട് തിരുത്തലുകള്‍ വരുത്തണം. വിമുക്തഭടന്മാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ട സീനിയോറിറ്റി  പുതുക്കുന്നതിന് ഫെബ്രുവരി 28 വരെ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2472748