തിരുവനന്തപുരം: ജില്ലയിലെ മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, തിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പോലീസിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പോസിറ്റീവ് കേസുകള്‍ കൂടുതലുള്ള സ്ഥലങ്ങളുടെ മാപ്പ് അതത് പബ്ലിക് ഹെല്‍ത്ത് സെന്ററുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കി ഈ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ഇതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ സേവനം ഉപയോഗപ്പെടുത്തും.
വിവാഹചടങ്ങുകള്‍, മറ്റു കൂടിച്ചേരലുകള്‍ എന്നിവയില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം സംസ്ഥാന സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ വിട്ടുവീഴ്ച വരുത്തരുത്. നിശ്ചിത എണ്ണത്തിലധികം ആളുകള്‍ പങ്കെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഓഡിറ്റോറിയം ബുക്ക് ചെയ്ത ആള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.