കൊല്ലം ജില്ലയില്‍ 2018ലെ ട്രോളിംഗ് നിരോധനത്തോടനുബന്ധിച്ച് ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെ കടല്‍രക്ഷാപ്രവര്‍ത്തനത്തിനായി ലൈഫ് ഗാര്‍ഡുമാരെ തെരഞ്ഞെടുക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു.  മല്‍സ്യത്തൊഴിലാളി ക്ഷേമനിധി  അംഗങ്ങളും അംഗീകൃത മല്‍സ്യത്തൊഴിലാളികളും നീന്തല്‍ പരിശീലനം സിദ്ധിച്ചവരുമായിരിക്കണം അപേക്ഷകര്‍.  മെയ് 21ന് വൈകുന്നേരം അഞ്ചിനു മുമ്പ് നീണ്ടകരയിലെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ അപേക്ഷകള്‍ നല്‍കാം. ഫോണ്‍- 0476 2680036